ലഹരിക്കെതിരെ സൈക്കിൾ യാത്ര 

Sunday 20 April 2025 12:02 AM IST
സൈക്കിൾ യാത്ര

കോഴിക്കോട്: ലഹരിക്കെതിരെ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡ്രഗ് ഫ്രീ കേരള സന്ദേശമുയർത്തി താമരശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നു. 22 ന് ആരംഭിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര പൂനൂർ കാരുണ്യതീരം ക്യാമ്പസിൽ കെ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റൂറൽ എസ്.പി കെ.ഇ. ബൈജു ഫ്ളാഗ് ഓഫ് ചെയ്യും. പൊലീസ്, എക്‌സൈസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, എം .ത്രി ആർ, മറിയാസ് സൈക്കിൾ മാർട്ട് തുടങ്ങിയവരുമായി സഹകരിച്ചാണ് പരിപാടി. വാർത്താ സമ്മേളനത്തിൽ സി.കെ.എ. ഷമീർ ബാവ, കെ. അബ്ദുൽ മജീദ്, ഷംസുദ്ദീൻ എകരൂൽ, വിഷ്ണു കരിമല, വി. നൗഫൽ, റസാക്ക് കൊടുവള്ളി എന്നിവർ പങ്കെടുത്തു.