എം.സിദ്ദീഖ് മാസ്റ്റർ അനുസ്മരണം

Sunday 20 April 2025 12:02 AM IST
കവി വീരാൻ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വേളം ചെറുകുന്നിൽ സംസ്കൃതിയുടെയും വി.എച്ച്.എസ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന എം.സിദ്ദീഖ് മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സദസും കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡന്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സജീവൻ മൊകേരി, ഡോ.കെ.എം ഭരതൻ, പി.പി ദിനേശൻ, എൻ പത്മനാഭൻ, അനിഷ പ്രദീപ്, സമീർ ഓനിയിൽ, കെ.ടി ചന്ദ്രൻ, എം.സി മൊയ്തു, എൻ.വി മമ്മു ഹാജി, ആർ.പി. നദീർ, പി.കെ അബ്ദുല്ല, ടി ജാഫർ എന്നിവർ പ്രസംഗിച്ചു. രവി ഒതയോത്ത്, പി.കെ സഹദേവൻ, നിയ നസ്റിൻ, സമദ് കെ. എന്നിവർ സിദ്ദീഖിന്റെ കവിതകൾ ആലപിച്ചു. കവിതാ രചനാ മത്സര വിജയികൾക്ക് സജീവൻ മൊകേരി സമ്മാന വിതരണം നടത്തി.