പാലിയേറ്റീവ് സംഗമം
Sunday 20 April 2025 12:02 AM IST
രാമനാട്ടുകര: കോഴിക്കോട് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് ഫറോക്ക് ഏരിയ സംഗമം രാമനാട്ടുകര വ്യാപാര ഭവനിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഏരിയ കമ്മിറ്റി ചെയർമാൻ കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു . ഏരിയ സെക്രട്ടറി സി.പി ജാബിർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാർ അഹമ്മദ്, കിപ്പ് ജില്ലാ കമ്മിറ്റി മെമ്പർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ഫറോക്ക് ഏരിയയുടെ പരിധിയിലുള്ള മുഴുവൻ കിടപ്പ് രോഗികൾക്കും അന്തസ്സുള്ള പരിചരണം നൽകാൻ നേഴ്സ് ഹോം കെയർ, ഡോക്ടർ ഹോം കെയർ, വളണ്ടിയർ ഹോം കെയർ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സംഗമത്തിൽ തീരുമാനമെടുത്തു. ഏരിയ ജോ.സെക്രട്ടറി ആദം അരീക്കാട് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ബാബുരാജ് എം.കെ നന്ദിയും പറഞ്ഞു.