എം.എസ്.എസ് മേഖല സമ്മേളനം

Sunday 20 April 2025 12:02 AM IST
എം.എസ്.എസ് കിഴക്കൻ മേഖല സംഗമം കുന്ദമംഗലത്ത്പി.ടി.എ. റഹീം. എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: എം.എസ്.എസ് കിഴക്കൻ മേഖല സമ്മേളനം 'ഒപ്പരം' പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അലി പുൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എസ് ജന. സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ.പി. തൻവീർ പതാക ഉയർത്തി. കോതൂർ മുഹമ്മദ്, പി.പി. അബ്ദുറഹ്മാൻ, പി.കെ. ബാപ്പുഹാജി, കെ.എം. മൻസൂർ അഹമ്മദ്, പി.പി. അബ്ദുറഹീം, ഉമ്മർ വെള്ളലശ്ശേരി, അർഷാദ് തോട്ടത്തിൽ, ടി.കെ. സീനത്ത് എന്നിവർ പ്രസംഗിച്ചു. എം. ഷംസുദ്ദീൻ നന്ദി പറഞ്ഞു. കുടുംബമാണ് ലഹരി എന്ന തലക്കെട്ടിൽ നടന്ന രണ്ടാം സെഷനിൽ ഡോ. എ.പി അബ്ദുള്ളക്കുട്ടി വിഷയം അവതരിപ്പിച്ചു. ആർ.പി അഷ്‌റഫ് ആമുഖം നടത്തി. സ്വാഗതസംഘം കൺവീനർ മുഹ്‌സിൻ ഭൂപതി സ്വാഗതവും ട്രഷറർ വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.