തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Saturday 19 April 2025 6:42 PM IST

കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂലിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. തലശ്ശേരി കുയ്യാലി സ്വദേശിനി പി ഷീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടകവീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലത്ത് വീണുകിടക്കുന്ന നിലയിൽ ഷീനയെ 12കാരിയായ മകളാണ് ആദ്യം കണ്ടത്. തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും പൊലീസുമെത്തി വീട്ടമ്മയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് തലശ്ശേരി പൊലീസ് അറിയിച്ചു.