പ്രതിഷേധ ചത്വരം 23ന്

Saturday 19 April 2025 6:47 PM IST

കൊച്ചി: മുസ്ലീം ന്യൂനപക്ഷത്തിന്റെ ഭരണഘടന അവകാശം കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് വഖഫ് നിയമഭേദഗതി എന്ന് ആരോപിച്ച്

ജമാ അത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകം 23 വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയത്തിൽ പ്രതിഷേധ ചത്വരം സംഘടിപ്പിക്കും. സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി, എം.പി മാരായ മുഹിബുല്ലാഹ് നദ്‌വി, തോൽ തിരുമാവളവൻ, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ.എ മാരായ അൻവർ സാദത്ത്, കെ.ബാബു, രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ എം.എം.ഹസൻ, പി.മുജീബ് റഹ്മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പ്രൊഫ. എം.കെ. സാനു. ഫാദർ പോൾ തേലക്കാട് തുടങ്ങിയവർ പങ്കെടുക്കും.