പെൻഷൻ അനുവദിക്കണം

Saturday 19 April 2025 6:51 PM IST

കാടാമ്പുഴ: ജീവിതത്തിന്റെ നല്ലകാലം നാടിനും വീടിനും വേണ്ടി ഗൾഫിലും മറ്റ് വിദേശങ്ങളിലും ജോലി ചെയ്ത് പ്രായം കൊണ്ടും അസുഖങ്ങൾ കൊണ്ടു തൊഴിൽ നഷ്ടപെട്ടു നാട്ടിൽ തിരിച്ചെത്തി കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് 5000 രൂപ പെൻഷനും സൗജന്യ മെഡിക്കൽ ഇൻഷ്വറൻസും അനുവദിക്കണമെന്നു പ്രവാസി കോൺഗ്രസ്സ് കോട്ടക്കൽ ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. കോട്ടക്കലിൽ നടക്കുന്ന പ്രവാസികോൺഗ്രസ്സ് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും തിരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി എടരിക്കോട് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ വി.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കരീം താഴേത്തതിൽ, ഉമ്മറലി കരേക്കാട്, ഷഫീഖ് മാസ്റ്റർ, അബ്ദു തെക്കരകത്ത്, രതീഷ് പൊട്ടൻചോല,മധു, കുഞ്ഞാപ്പു എന്നിവർ പ്രസംഗിച്ചു.