അങ്കണവാടി കെട്ടിടം
Saturday 19 April 2025 7:02 PM IST
കോട്ടക്കൽ: മാറാക്കര പഞ്ചായത്തിലെ അച്ചിപ്ര അങ്കണവാടി കെട്ടിടം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്ന് 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്. പരേതനായ മലയത്ത് വേലായുധൻ നായരുടെ ശ്രമഫലമായാണ് 1970 ൽ അച്ചിപ്ര അങ്കണവാടി സ്ഥാപിതമായത്.പഞ്ചായത്ത് പ്രസിഡന്റ കെ.പി.ഷരീഫ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് , ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ,ജനപ്രതിനിധികളായ ഒ.കെ.സുബൈർ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ, ഷംല ബഷീർ, വാർഡ് മെമ്പർ മുബഷിറ അമീർ എന്നിവർ പങ്കെടുത്തു. അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.