പുസ്തക പ്രകാശനം 

Saturday 19 April 2025 7:07 PM IST

പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ആചാര്യനും ദീർഘകാലം ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡണ്ട് ഏലംകുളം സർവീസ് സഹകരണ ബാങ്ക്, പെരിന്തൽമണ്ണ കോപ്പറേറ്റീവ് അർബൻ ബാങ്ക് എന്നിവയുടെ പ്രസിഡണ്ടായും പ്രവർത്തിച്ച എം.എം അഷ്ടമൂർത്തിയുടെ ആത്മകഥയായ ഏലംകുളത്തിന്റെ കഥ എന്റെയും എന്ന പുസ്തകത്തിന്റെ പ്രകാശനം 21ന് നടക്കും. രാവിലെ 9 മണിക്ക് ഏലംകുളം ഇ.എം.എസ് അക്കാദമിയിൽ സിപിഐ സ്റ്റേറ്റ് സെക്രട്ടറി ബിനോയ് വിശ്വം മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് പുസ്തകം നൽകി പ്രകാശനം നടത്തും. നജീബ് കാന്തപുരം എം.എൽ.എ, കെ.ഇ ഇസ്മായിൽ, ഇ.എൻ മോഹൻദാസ്, പി.പി.വാസുദേവൻ, പ്രതാപൻ തായാട്ട്, കെ.പി.രമണൻ തുടങ്ങിയവർ സംസാരിക്കും. പ്രമുഖ സാഹിത്യകാരൻ പി.എസ്.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തും. തുടർന്ന് നടക്കുന്ന ചില്ല സ്‌നേഹസംഗമം സാഹിത്യകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.