ബോട്ടിൽ ബൂത്ത് വിതരണം ചെയ്തു
Sunday 20 April 2025 12:29 AM IST
ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾക്കും ആശുപത്രികൾക്കും ബോട്ടിൽ ബൂത്ത് വിതരണം ചെയ്തു. പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ടിൽ ബൂത്ത് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.വി.കുട്ടികൃഷണൻ, ഗ്രാമപഞ്ചായതത്ത് പ്രസിഡന്റുമാരായ രമണി, ലിസ്സി സുരേഷ്, ഹസീന, സുമതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണൻ, രജനി രാമദാസ്, പി.ടി.രജനി, വനജ, സുനിത ശശീന്ദ്രൻ, നവകേരള കർമ്മ പദ്ധതി ബ്ലോക്ക് കോർഡിനേറ്റർ പി.എ.വീരാസാഹിബ് തുടങ്ങിയവർ പങ്കെടുത്തു.