തളിർ അഗ്രി ഹൈപ്പർ മാർക്കറ്റ്
Saturday 19 April 2025 7:59 PM IST
കൊച്ചി: കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ( വി.എഫ്.പി.സി) നേതൃത്വത്തിൽ കാക്കനാട് നിർമ്മാണം പൂർത്തിയായ തളിർ അഗ്രി ഹൈപ്പർ മാർക്കറ്റ് നാളെ രാവിലെ 11ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രതിവർഷം 10 ലക്ഷം ടിഷ്യൂകൾച്ചർ വാഴതൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ലാബിന്റെയും കർഷകർക്ക് പരിശീലനം നൽകുന്നതിനായി നിർമ്മിച്ച മൈത്രി ട്രെയിനിംഗ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.