ഹെമറ്റോളജി സമ്മേളനം
Saturday 19 April 2025 8:07 PM IST
കൊച്ചി: അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗവും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ് 'ചക്രവ്യൂഹ്' സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ ശാസ്ത്രീയ സമ്മേളനങ്ങൾ, പാനൽ ചർച്ചകൾ എന്നിവയ്ക്ക് പുറമേ ചികിത്സാ മാർഗങ്ങൾ, ആധുനിക മരുന്നുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. അമൃത ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. അലോക് ശ്രീവാസ്തവ, ഡോ. ജൻ ബ്ലെറ്റണി, ഡോ. ജോസഫ് ജോൺ, ഡോ. നീരജ് സിദ്ധാർത്ഥൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പരിശീലന പരിപാടികളും തത്സമയ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.