ക്ഷേത്ര മോഷണം ഒരാൾകൂടി അറസ്റ്റിൽ

Saturday 19 April 2025 8:17 PM IST

കിഴക്കമ്പലം: പഴന്തോട്ടം പുന്നോർക്കോട് പുത്തൻകാവ് ഭഗവതി ക്ഷേത്ര മോഷണക്കേസിൽ ആലപ്പുഴ ചേർത്തല പള്ളിപ്പുറം അമ്പാട്ടുകുടി മഹേഷിനെ (47) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. 50-ൽ അധികം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. എടത്തല കൈപറമ്പിൽ സനുവിനെ (35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ ഉത്സവത്തിനിടെയായിരുന്നു മോഷണം. നടവരവും ഭണ്ഡാരങ്ങളിൽ നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും പറ നിറച്ച വകയിൽ കിഴികെട്ടി വെച്ചിരുന്ന എണ്ണിത്തിട്ടപ്പെടുത്താത്ത തുകയുമാണ് മോഷണം പോയത്. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്‌പെക്ടർ സുനിൽ തോമസ് എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ റിമാൻഡ് ചെയ്തു