ലഹരിവിരുദ്ധ ബോധവത്കരണം
Saturday 19 April 2025 8:38 PM IST
മൂവാറ്റുപുഴ: രണ്ടാർ ഇ.എം.എസ് സ്മാരക വായനശാലയുടെയും രണ്ടാർ എ.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ കേരള കൺസ്യൂമർ ഫെഡ് ആക്ടിംഗ് ചെയർമാൻ അഡ്വ. പി.എം.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ജയരാജ് ലഹരിവിരുദ്ധ ബോധവത്കരണ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് റോയി എം.ജേക്കബ് ലഹരിവിരുദ്ധ സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് പി.കെ .രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ബി.എൻ.ബിജു, ബിനുമോൻ മണിയംകുളം, കെ.മോഹനൻ എന്നിവർ സംസാരിച്ചു.