വീട്ടിൽ കയറി ആക്രമണം യുവാവ് അറസ്റ്റിൽ

Saturday 19 April 2025 9:17 PM IST

അങ്കമാലി: വീട്ടിൽക്കയറി ആക്രമണം നടത്തിയ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു, 32) നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യോർദ്ദനാപുരത്തെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയായിരുന്നു. അമ്മയ്ക്കും പരിക്കേറ്റു. യുവാവിന്റെ അനുജനും അനുജന്റെ സുഹൃത്തും വിഷ്ണുവുമായി മുമ്പുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണം. വിഷ്ണു അങ്കമാലി, കാലടി, പാലക്കാട്, നെടുമ്പാശ്ശേരി സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച, അടിപിടി ഉൾപ്പെടെ 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്ന പ്രതി അങ്കമാലിയിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. ഇൻസ്‌പെക്ടർ എ. രമേഷ്, എസ്.ഐ മാരായ പ്രദീപ് കുമാർ, അജിത്, ബൈജുക്കുട്ടൻ, എ. എസ്. ഐ നവീൻദാസ്, സീനിയർ സി. പി. ഒമാരായ ഷെറീഫ്, അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.