വഖഫ് ഭേദഗതി: സുപ്രീംകോടതി കേസിൽ കക്ഷിചേരാൻ കാസ

Sunday 20 April 2025 12:45 AM IST

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാൻ ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അലയൻസ് ആൻഡ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) അപേക്ഷ നൽകി. കേസിലുണ്ടാകുന്ന തീരുമാനങ്ങൾ ക്രിസ്ത്യൻ സമൂഹത്തെ നേരിട്ടു ബാധിക്കുന്നതാണെന്നാണ് വാദം. മുനമ്പത്തെ 600ൽപ്പരം ക്രിസ്ത്യൻ കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ കക്ഷിയാക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.