ഇലോൺ മസ്‌ക് ഇന്ത്യയിലേക്ക് എത്തുന്നു
Sunday 20 April 2025 12:52 AM IST
ടെസ്‌ല ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു
കൊച്ചി: ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാങ്കേതികവിദ്യയെ കുറിച്ച് ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുമായുള്ള ചർച്ച ഒരു ബഹുമതിയാണെന്നും മസ്‌ക് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര സഹകരണത്തിന് സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായ മസ്‌കിന്റെ നിലപാടെന്ന് വിലയിരുത്തുന്നു.
ആഗോള വ്യാപാര യുദ്ധത്തിനിടെയിലും അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായാണ് ഇന്ത്യയെ നിക്ഷേപകർ ഉയർത്തിക്കാട്ടുന്നത്.