സ്വർണ വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ബി. ഗോവിന്ദൻ
Sunday 20 April 2025 12:55 AM IST
കൊച്ചി: 'ബയർ ആൻഡ് സെല്ലർ മീറ്റ്' എന്ന പേരിൽ ഏപ്രിൽ 22, 23 തിയതികളിൽ തൃശൂരിൽ നടക്കുന്ന പരിപാടിക്ക് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്(എ.കെ.ജി.എസ്.എം.എ) യാതൊരു ബന്ധവുമില്ലെന്ന് സംഘടനയുടെ ചെയർമാൻ ബി. ഗോവിന്ദനും പ്രസിഡന്റ് ജസ്‌റ്റിൻ പാലത്രയും പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടവർ സമാന്തര സംഘടന രൂപീകരിച്ച് നടത്തുന്ന പരിപാടി വ്യാപാരികൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഹോൾസെയിൽ സ്വർണ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ഭീമമായ തുക അഡ്വാൻസായി വാങ്ങിയാണ് ഈ പരിപാടി നടത്തുന്നത്. രജിസ്ട്രേഡ് സംഘടനയ്ക്ക് എതിരെ സമാന്തര സംഘടന രൂപീകരിച്ച് നടത്തുന്ന പ്രദർശനത്തിന്റെ സംഘാടകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് അവർ പറഞ്ഞു.