ലഹരിമാഫിയയെ അടിച്ചമർത്തണം: വി.മുരളീധരൻ
Sunday 20 April 2025 12:06 AM IST
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുരോഗതിക്ക് ലഹരിമാഫിയ ഭീഷണിയാവുന്നുവെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സെലിബ്രിറ്റികൾ പോലും കഞ്ചാവുമായി ഓടിരക്ഷപ്പെടുന്ന സാമൂഹ്യ സാഹചര്യമാണ് സംസ്ഥാനത്ത്. ലഹരി മാഫിയ ശക്തമാകുമ്പോൾ വികസനശോഷണത്തിലേക്ക് കേരളം വഴുതിപ്പോകുമെന്നും വി.മുരളീധരൻ പറഞ്ഞു. സാമൂഹ്യസാഹചര്യങ്ങൾ മെച്ചപ്പെട്ടാലേ സംസ്ഥാനത്ത് നിക്ഷേപമെത്തൂ. ഏത് രാത്രിയിലും സ്ത്രീകൾക്കടക്കമുള്ളവർക്ക് സുരക്ഷിതമായി ജോലി ചെയ്ത് മടങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണമെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.