പള്ളിക്കൽ ആറാട്ട് ഇന്ന്
Sunday 20 April 2025 12:29 AM IST
പള്ളിക്കൽ : പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ആറാട്ട് എഴുന്നള്ളത്തും ഗജമേളയും കെട്ടുകാഴ്ചയും ഇന്ന് നടക്കും. തൻകര ഗണപതിയമ്പലം ,പള്ളിക്കൽ വടക്കേക്കര ,തൻകര ഊന്നുകൽ ഭാഗം ,കിണറുമുക്ക് ,തൻകര കള്ളപ്പൻ ചിറ ,മേക്കുന്നുമുകൾ ,ഹരിശ്രീ ചാല എന്നിവടങ്ങളിൽ നിന്നാണ് കരക്കാർ ഇരട്ടക്കാളകളെ കെട്ടുകാഴ്ചകളായി ഒരുക്കി കൊണ്ടു വരുന്നത്. ഇന്ന് ക്ഷേത്രാചാരചടങ്ങുകൾക്ക് ശേഷം രാവിലെ ഭാഗവത പാരായണവും ഓട്ടൻതുള്ളലും നടക്കും. വൈകിട്ട് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന വമ്പിച്ച കെട്ടുകാഴ്ചയും കെട്ടുകാഴ്ച സ്വീകരണവും ആറാട്ട് എഴുന്നള്ളത്തും ആറാട്ട് വരവും ദേശത്തെ ഉത്സവ ലഹരിയിൽ ആറാടിക്കും.