രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്നുവരണം: ആനി രാജ

Sunday 20 April 2025 12:02 AM IST
സി.പി.ഐ വടകര മണ്ഡലം സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ സെക്രട്ടരി ആരിരാജ ഉദ്ഘാടനം ചെയ്യുന്നു

വടകര : രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാറിനെതിരെ അതിവിപുലമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ സെക്രട്ടറി ആനി രാജ പറഞ്ഞു. സി.പി.ഐ വടകര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ സി.പി.ഐ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആർ.എസ്.എസ് കേന്ദ്രമായ നാഗപ്പൂരിൽ നിന്നാണ് കേന്ദ്ര സർക്കാറിനെ പൂർണമായി നിയന്ത്രിക്കുന്നത്. രണ്ടാം സ്വാതന്ത്ര്യ സമരം കണക്കെ ജനകോടികളുടെ പോരാട്ടം മോദി സർക്കാറിനെതിരെ ഉയർന്നു വരണമെന്നും ആനി രാജ പറഞ്ഞു. മണ്ഡലം സെക്രട്ടറി എൻ.എം ബിജു അദ്ധ്യക്ഷത വഹിച്ചു. പഴയകാല പ്രവർത്തകരായ 35 സഖാക്കളെ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ആദരിച്ചു. സി.പി.ഐ നൂറാം വാർഷികത്തിന്റെ ഭാഗമായി തയാറാക്കിയ സ്മരണിക ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പ്രകാശനം ചെയ്തു. ജില്ലാ എക്സി .അംഗം ആർ സത്യൻ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് സി രാമകൃഷ്ണൻ,​ പി .കെ സതീശൻ, പി .സജീവ് കുമാർ , ഒ .എം അശോകൻ ,കെ .പി സൗമ്യ, വി. പി ബീന, ഏ .കെ കുഞ്ഞി കണാരൻ ,കെ .കെ രഞ്ചിഷ്, കെ .ടി സുരേന്ദ്രൻ ,കെ .കെ രഞ്ചിഷ് എന്നിവർ‌ നേതൃത്വം നൽകി