സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Sunday 20 April 2025 12:31 AM IST

പത്തനംതിട്ട : ജില്ലയിലെ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങളുടെ ആശ്രിതർക്ക് 2025-2026 വർഷത്തെ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ആരംഭിക്കുന്നു. യോഗ്യത ബിരുദം. ജൂൺ ആദ്യവാരം ക്ലാസ് തുടങ്ങും. ഫീസ് : 25000 രൂപ. വെബ്‌സൈറ്റ് :www.kile.kerala.gov.in/kileiasacademy ഫോൺ: 04712479966, 8075768537.ഇമെയിൽ: kileiasacademy@gmail.com