പിതാവിന് മകന്റെ സുഹൃത്തിന്റെ മർദ്ദനം
Sunday 20 April 2025 12:35 AM IST
കൂടൽ: വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിലക്കിയ പിതാവിനെ മർദ്ദിച്ച് അവശനാക്കിയ മകന്റെ സുഹൃത്തിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് സനീഷ് ഭവനിൽ സനീഷ് (39)ആണ് പിടിയിലായത്. കൂടൽ എലിയാംമൂല തണ്ണീർ പന്തലിൽ വീട്ടിൽ ശശി (60)യ്ക്കാണ് മർദ്ദനമേറ്റത്. 18ന് വൈകിട്ട് ഒമ്പതോടെയായിരുന്നു സംഭവം. ശശിയുടെ മകനും പ്രതിയും സുഹൃത്തുക്കളാണ്. നേരത്തെയും ഈ വീട്ടിലെത്തി മദ്യപിച്ചിരുന്നു. അപ്പോഴൊക്കെ ശശി വിലക്കിയിരുന്നു. കഴിഞ്ഞദിവസവും വിലക്കിയപ്പോൾ ശശിയെ അസഭ്യം വിളിക്കുകയും തള്ളി താഴെയിട്ട ശേഷം തടികഷ്ണം കൊണ്ട് തലയ്ക്കും മുഖത്തും പുറത്തും മർദ്ദിക്കുകയായിരുന്നു.