പ്രതിഷ്ഠാവാർഷികവും ഉത്സവവും
Sunday 20 April 2025 12:55 AM IST
ചെറിയനാട് : അമ്പലത്തറ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്സവവും ഇന്ന് സമാപിക്കും. ഇന്നലെ തിരുവാതിരക്കളി, കൈകൊട്ടിക്കളി, നൃത്തസന്ധ്യ എന്നിവ നടന്നു. ഇന്ന് രാവിലെ 8.15ന് കലശപൂജ, 10.30 ന് നൂറും പാലും, 12.30ന് സമൂഹസദ്യ, രാത്രി 7.15 ന് ചെട്ടികുളങ്ങര ശൈല നന്ദിനി കുത്തിയോട്ടസമിതി അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടും ചുവടും.