റേഷൻ ലൈസൻസ് പഠനം: സമിതി രൂപീകരിച്ചു
Sunday 20 April 2025 12:15 AM IST
തിരുവനന്തപുരം: റേഷൻ കടകളിൽ വർഷങ്ങളായി താൽക്കാലിക ലൈസൻസുമായി തുടരുന്ന വ്യാപാരികൾക്ക് സ്ഥിരം ലൈസൻസ് നൽകുന്നതു സംബന്ധിച്ചു പഠിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് സമിതി രൂപീകരിച്ചു. കേരള റേഷനിംഗ് കൺട്രോൾ ഓർഡറിൽ ആവശ്യമായ മാറ്റം വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണു സമിതിയുടെ ചുമതല. കൺട്രോളർ ഓഫ് റേഷനിംഗ്, ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ (സൗത്ത്), അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥർ അടങ്ങുന്നതാണു സമിതി. മേയ് 15നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.