സിനിമ മേഖലയിലെ ലഹരി ഉപഭോഗത്തിൽ മുഖംനോക്കാതെ നടപടി: മന്ത്രി ചെറിയാൻ
Sunday 20 April 2025 3:03 AM IST
തിരുവനന്തപുരം: ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപഭോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
രാജ്യത്തിന് മാതൃകയാണ് നമ്മുടെ സിനിമാമേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു പെരുമാറ്റവും അംഗീകരിക്കില്ല. ഒറ്റക്കെട്ടായി മാത്രമേ ലഹരിയെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.