'അമ്മ' റിപ്പോ‌ർട്ടിനായി കാത്തിരിക്കുന്നു

Sunday 20 April 2025 3:04 AM IST

കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കാൻ 'അമ്മ" നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. വിനു മോഹൻ, അൻസിബ, സരയു എന്നിവരടങ്ങിയ സമിതി ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകും. റിപ്പോർട്ട് വരുന്നതു വരെ പ്രതികരിക്കാനില്ലെന്നും ജയൻ പറഞ്ഞു.