ലഹരി വിരുദ്ധ സെമിനാറും മദ്രസ പ്രവേശനവും

Sunday 20 April 2025 1:11 AM IST
കേരളപുരം മാമൂട് നടയ്ക്കാവിൽ ജമാഅത്ത് അങ്കണത്തിൽ ചേർന്ന ലഹരി വിരുദ്ധ സെമിനാറും സുല്ലമുൽ ഇസ്ലാം മദ്രസ പ്രവേശനാഘോഷവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കേരളപുരം: മാമൂട് ചൂഴുവൻചിറ മുസ്ലിം ജമാ അത്തിന്റെയും സുല്ലമുൽ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശനാഘോഷവും ലഹരി വിരുദ്ധ സെമിനാറും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ടി.എഫ്. ഷൈറജ് അദ്ധ്യക്ഷത വഹിച്ചു. കിളികൊല്ലൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഉമറുൽ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി വി. നൗഫൽ, ചീഫ് ഇമാം മുഹമ്മദ് ഷാഫി ബാഖവി, അസി. ഇമാം ത്വയ്യിബ് ഫാളിൽ മന്നാനി, മദ്രസ അദ്ധ്യാപകൻ ത്വഹാ ബാഖവി, സയ്യിദ് സഫിയുള്ള തങ്ങൾ, ഷഫീഖ് മുസലിയാർ, ട്രഷറർ എച്ച്. അബ്ദുൽ റഹീം തുടങ്ങിയവർ സംസാരിച്ചു. കുണ്ടറ പൊലീസ് സബ് ഇൻസ്പെക്ടർ അംബരീഷ് ലഹരി വിരുദ്ധ സെമിനാർ നയിച്ചു.