ജനതാദൾ (എസ്) ജില്ലാ നേതൃയോഗം
Sunday 20 April 2025 1:21 AM IST
കൊല്ലം: ജനതാദൾ (എസ്) ജില്ലാ നേതൃയോഗം കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ ജില്ലാ പ്രസിഡന്റ് സി.കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ കൂടി. മേയ് 22ന് നടക്കുന്ന, ഇടതു സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കും. മണ്ഡലം കമ്മിറ്റികൾ 30ന് കൂടും. കൊല്ലം സിറ്റി കമ്മിറ്റി രൂപീകരണം മേയ് 3ന് നടക്കും. പാറക്കൽ നിസാമുദ്ദീൻ, നുജുമുദ്ദീൻ അഹമ്മദ്, കെ.പി. വിജയകുമാർ, എ.യു.സക്കീർ ഹുസൈൻ, ഷിഹാബ്.എസ്.പൈനുംമൂട്, ജെ.വത്സമ്മ, എം.കെ.തമീം, സൂര്യ എൻ.പിള്ള, സുരേഷ് ലോറൻസ്, ഷാജു റാവുത്തർ, സദാനന്ദൻ കരുമ്പേലിൽ, രഘുനാഥൻ എന്നിവർ സംസാരിച്ചു.