സമുദ്രതീരത്തിൽ വായനക്കളരി
Sunday 20 April 2025 1:22 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സമുദ്ര ലൈബ്രറിയുടെ നേതൃത്വത്തിൽ നാളെ മുതൽ മേയ് 21 വരെ വായനക്കളരി നടത്തും. 21ന് വൈകിട്ട് 3ന് കവയിത്രിയും ജില്ലാ ഡെപ്യൂട്ടി പ്ളാനിംഗ് ഓഫീസറുമായ എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്യും. വിവിധ ദിനങ്ങളിലായി മാതൃഭാഷാ പഠനം, ക്വിസ് മത്സരം, ചെസ്, മാജിക്, യോഗ, കരാട്ടെ, ചിത്ര രചന, നാടൻപാട്ട്, സുംബ എന്നിവയിൽ പരിശീലനം നൽകും. കുരുത്തോല പാവ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങി കലാ പരിപാടികളടക്കം ഉണ്ടാവുമെന്ന് പ്രസിഡന്റ് റുവൽ സിംഗ്, സെക്രട്ടറി എൻ. ശ്രീകണ്ഠൻ നായർ എന്നിവർ അറിയിച്ചു.