രണ്ട് ലോക മെഡലുകൾ നേടി ദിവി

Sunday 20 April 2025 3:02 AM IST

തിരുവനന്തപുരം: ഇന്ത്യയ്ക്ക് അഭിമാനമായി ചെസ്സിൽ 2 ലോക മെഡലുകൾ കരസ്ഥമാക്കി മലയളിതാരം ദിവി ബിജേഷ്.

ഗ്രീസിലെ റോഡ്സിൽ നടന്ന അണ്ടർ18 ലോക കേഡറ്റ് റാപ്പിജഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ്സ് ടൂർണമെൻ്റിലെ അണ്ടർ 10 ഗേൾസ് റാപിഡ് ചെസ്സ് വിഭാഗത്തില്‍ ദിവി സ്വർണം സ്വന്തമാക്കി. റാപ്പിഡ് മത്സരത്തിൽ 11 ൽ 10 പോയിൻ്റ് നേടി തോൽവി അറിയാതെയായിരുന്നു ടൂർണമെൻ്റിൽ ഇന്ത്യയുടെ ഒരേ ഒരു സ്വർണ നേട്ടത്തിന് അവകാശിയായത്.

ഈ ടൂർണമെൻ്റിലെ ബ്ലിറ്റ്സ് അണ്ടർ 10 ഗേൾസ് വിഭാഗത്തില്‍ 0.5 പോയിന്റ് വിത്യസത്തിൽ സ്വർണം നഷ്‌ടമായ ദിവി വെള്ലി നേടി. ഇന്ത്യ മൊത്തത്തിൽ നേടിയ രണ്ടു വെള്ളി മെഡലുകളിൽ ഒന്നാണിത്. മിക്കവാറും എല്ലാ ലോകരാഷ്ട്രങ്ങളും പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ച 4 മെഡലുകളിൽ (1ഗോൾഡ്, 2സിൽവർ, 1വെങ്കലം) രണ്ടും നേടിയത് ദിവിയാണ്. കഴക്കൂട്ടം, അലൻ ഫീൽഡ്‌മാൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദിവി മാസ്റ്റേഴ്‌സ് ചെക്ക് അക്കാഡമിയിൽ ശ്രീജിത്തിന്റെ കീഴിലാണ് പരിശീലിക്കുന്നത്. പിതാവ് ബിജേഷ്, മാതാവ് പ്രഭ,സഹോദരൻ ദേവ്‌നാഥ്.