ലക്‌നൗ ആവേശം, ചരിത്ര അരങ്ങേറ്റവുമായി വൈഭവ്

Sunday 20 April 2025 3:04 AM IST

ഗു​വാ​ഹ​ത്തി​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞതാരമായി​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​ന്റെ​ ​വൈ​ഭ​വ് ​സൂ​ര്യ​വം​ശി ചരിത്രം കുറിച്ച മത്സരത്തിൽ 2 റൺസിന്റെ നാടകീയ ജയം നേടി ലക്‌നൗ സൂപ്പർ ജയ്‌ന്റ്സ്. ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 9 റൺസ് മതിയായിരുന്നു. എന്നാൽ ആ ഓവറിൽ ഒരു വിക്കറ്റ് ഉൾപ്പെടെ 6 റൺസ് മാത്രം വഴങ്ങി ആവേശ് ലക്‌നൗവിന് ജയം സമ്മാനിച്ചു. 3 വിക്കറ്റ് വീഴ്‌ത്തിയ ആവേശ് തന്നെയാണ് കളിയിലെ താരം.

വന്നു വൈഭവ് ​ഇം​പാ​ക്ട്‌​പ്ലെ​യ​റാ​യി​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളി​നൊ​പ്പം​ ​ഇ​ന്ന​ലെ​ ലക്‌നൗവിനെതിരെ ​രാ​ജ​സ്ഥാ​ന്റെ​ ​ഇ​ന്നിം​ഗ​‌​സ് ​ഓ​പ്പ​ൺ​ ​ചെ​യ്യാ​നെ​ത്തു​മ്പോ​ൾ​ 14​ ​വ​യ​സും​ 23​ ​ദി​വ​സ​വും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സൂ​ര്യ​വം​ശി​യു​ടെ​ ​പ്രാ​യം.​ ​ ​പ​രി​ക്കി​നെ​ ​തു​ട​ർ​‌​ന്ന് ​ടീ​മി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണ് ​പ​ക​രരമാണ് സൂ​ര്യ​വം​ശി ഓപ്പണറായത്. ഐ.​പി.​എ​ല്ലി​ൽ​ ​ഇ​തു​വ​രെ​ ​ക​ളി​ച്ച​വ​രി​ൽ​ ​ഐ.​പി.​എ​ൽ ​ആ​ദ്യ​ ​സീ​സ​ണി​ന് ​ശേ​ഷം​ ​ജ​നി​ച്ച​ ​ഒ​രേ​യാ​രു​ ​താ​രം​ ​കൂ​ടി​യാ​ണ് ​സൂ​ര്യ​വം​ശി.​ 2011​ലാ​ണ് ​ബി​ഹാ​ർ​ ​സ്വ​ദേ​ശി​യാ​യാ​ ​സൂ​ര്യ​വം​ശി​യു​ടെ​ ​ജ​ന​നം.​ ​ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ൽ​ ​മെ​ഗാ​ലേ​ല​ത്തി​ൽ​ 1.1​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​വൈ​ഭ​വി​നെ​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.

വാ​ട്ട് ​എ​ ​സ്റ്റാ​ർ​ട്ട് ല​ക്‌​നൗ​ ​ഉ​യ​ർ​ത്തി​യ​ 181​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​നെ​ ​വൈ​ഭ​വും​ ​ജ​യ്‌​സ്വാ​ളും​ ​ചേ​ർ​ന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്.

പ്രാ​യ​മ​ല്ല​ ​പ്ര​തി​ഭ​യു​ടെ​ ​അ​ളവുകോ​ലെ​ന്ന് ​തെ​ളി​യി​ച്ച് ​ഐ.​പി.​എ​ല്ലി​ൽ​ ​നേ​രി​ട്ട​ ​ആ​ദ്യ​ ​പ​ന്ത് ​ത​ന്നെ​ ​സി​ക്‌​സ​ടി​ച്ചാ​ണ് ​വൈ​ഭ​വ് ​തു​ട​ങ്ങി​യ​ത്.​ ​ ​ലക്‌നൗവിന്റെ ഷ​ർ​ദു​ൽ​ ​താ​ക്കൂ​‌​ർ​ ​എ​റി​ഞ്ഞ​ ​രാ​ജ​സ്ഥാ​ൻ​ ​ഇ​ന്നിം​‌​ഗ്‌​സി​ലെ​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​നാ​ലാം​ ​പ​ന്തി​ൽ​ ​സ്‌​ട്രൈ​ക്ക് ​കി​ട്ടി​യ​ ​വൈ​ഭ​വ് ഒ​രു​പ​രി​ഭ്ര​വവു​മി​ല്ലാ​തെ​ ​എ​ക്‌​സ്ട്രാ​ ​ക​വ​റി​ന് ​മു​ക​ളി​ലൂ​ടെ​ ​സി​ക്‌​സ് ​പ​റ​ത്തി.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ആ​വേ​ശ് ​ഖാ​നേ​യും​ ​സി​ക്സ​ടി​ച്ചു​ ​വൈ​ഭ​വ്. വൈഭവ് 20 പന്തിൽ 3 സിക്സും 2 ഫോറും ഉൾപ്പെടെ 34 റൺസ് നേടി. തുടർച്ചയായ മൂന്നാം ഫിഫ്‌റ്റി നേടിയ യശ്വസി 52 പന്തിൽ 74 റൺസ് നേടി.ഇരുവരും 52 പന്തിൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൈഭവിനെ മർക്രത്തിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്താണ് കൂട്ടുകെട്ട് പൊളിച്ചത്. നിതീഷ് റാണ (8) പെട്ടെന്ന് പുറത്തായെങ്കിലും യശ്വസിയും റിയാൻ പരാഗും മൂന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ ആവേശ് ഖാൻ ക്ലീൻ ബൗൾ‌ഡാക്കിയതോടെ ലക്‌നൗ മത്സരത്തിലക്ക് തിരിച്ചു വന്നു. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ബൗളർമാർ കളി ലക്‌നൗവിന്റെ കൈയിൽ എത്തിച്ചു.

ല​ക്‌​നൗ​ 180​/5 നേ​ര​ത്തേ​ ​എ​യ്‌​ഡ​ൻ​ ​മ​ർ​ക്ര​ത്തി​ന്റെ​യും​ ​(66​),​ ​ആ​യു​ഷ് ​ബ​ധോ​നി​യു​ടേ​യും​ ​(34​ ​പ​ന്തി​ൽ​ 50​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളും​ ​സ​മ​ദി​ന്റെ​ ​വെ​ടി​ക്കെ​ട്ടു​മാ​ണ് ​(​പു​റ​ത്താ​കാ​തെ​ 10​ ​പ​ന്തി​ൽ30​)​ ​ല​ക്നൗ​വി​നെ​ 180​ൽ​ ​എ​ത്തി​ച്ച​ത്.​ ​സ​ന്ദീ​പ് ​ശ​ർ​മ്മ​യെ​റി​ഞ്ഞ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ല​ക്‌​നൗ​ ​നേ​ടി​യ​ത് 27​ ​റ​ൺ​സാ​ണ്.​ ​സ​മ​ദ് 4​ ​സി​ക​സു​ക​ൾ​ ​അ​ടി​ച്ചു.​ ​രാ​ജ​സ്ഥാ​നാ​യി​വാ​നി​ൻ​ഡു​ ​ഹ​സ​ര​ങ്ക​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി. റിയാൻ പരാഗായിരുന്നു രാജസ്ഥാന്റെ ക്യാപ്‌ടൻ.

ജ​യ​ത്തോ​ടെ​ ​ തു​ട​ങ്ങി​ ​നീ​ര​ജ് ജോ​ഹ​ന്നാ​സ്ബ​ർ​ഗ്:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ ​പോ​ച്ചെ​ഫ്സ് ട്രൂ​മി​ലെ​ ​പോ​ഷ് ​ഇ​ൻ​വി​റ്റേ​ഷ​ന​ൽ​ ​ട്രാ​ക്ക് ​ഇ​വ​ന്റി​ൽ​,​ 84.52​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞ് ​സീ​സ​ണി​ലെ​ ​​ആ​ദ്യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ജ​യ​ത്തോ​ടെ​ ​തു​ട​ങ്ങി​ ​ഇ​ന്ത്യ​ൻ​ ​ജാ​വ​ലി​ൻ​ ​ഇ​തി​ഹാ​സം​ ​നീ​ര​ജ് ​ചോ​പ്ര.​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​​ ​ഡൗ​ ​സ‌്മി​റ്റാ​ണ് ​നീ​ര​ജി​നു​ ​പി​ന്നി​‍​ൽ​ ​ര​ണ്ടാ​മ​തെ​ത്തി​യ​ത് ​(82.44​ ​മീ​റ്റ​ർ​).

ബ്രെവിസ് ചെന്നൈയിൽ

ചെന്നൈ: പരിക്കേറ്റ ഇന്ത്യൻ പേസർ ഗുർജൻ പ്രീത് സിംഗിന് പകരം ദക്ഷിണാഫ്രിക്കൻ യുവ വി‌സ്‌മയ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. മെഗാലേലത്തിൽ അൺസോൾഡായ ബേബി എ ബിയെന്ന് വിളിപ്പേരുള്ള ബ്രെവിസിനെ ഗുർജൻപ്രീത് സിംഗിനെ വാങ്ങിയ വിലയായ 2.2 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിൽ എത്തിച്ചത്.