മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം
Sunday 20 April 2025 4:59 PM IST
പത്തനംതിട്ട: മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പൈവഴിയിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു സൂരജ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ മറ്റൊരാൾക്കും പരിക്കേറ്റതായി വിവരമുണ്ട്.
അതേസമയം, കാരയ്ക്കാട് പാറയ്ക്കൽ ആശാൻപടി ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന മിനി വാനിൽ പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വാൻ തൊട്ടടുത്തുള്ള ആലയിലേക്ക് ഇടിച്ചു കയറി. വാൻ ഡ്രൈവർ റജി, ആലയുടെ ഉടമ മുരളി, സമീപത്തെ കടയിൽ നിന്ന ലോട്ടറി കച്ചവടക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.