പന്തംകൊളുത്തി പ്രതിഷേധം
Monday 21 April 2025 12:10 AM IST
കാഞ്ഞങ്ങാട്: ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹോസ്ദുർഗ്ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് പന്തം കൊളുത്തി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി താലൂക്ക് പ്രസിഡന്റ് കുഞ്ഞമ്പു നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണൻ വാഴക്കോട്, വർക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ തച്ചങ്ങാട്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പി. രവീന്ദ്രൻ മാവുങ്കാൽ, വി.എച്ച്.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ അജയകുമാർ നെല്ലിക്കാട്ട്, പറശിനി പ്രകാശൻ എന്നിവർ സംസാരിച്ചു. അശോകൻ കാരാട്ട് സ്വാഗതവും വിജയൻ കല്യാൺ റോഡ് നന്ദിയും പറഞ്ഞു. ബി.ജെ.പി അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗംഗാധരൻ ആനന്ദാശ്രമം, സുരേഷ് കീഴൂർ എന്നിവരും പ്രതിഷേധിച്ചു.