കോൺഗ്രസ്-മഹിളാ കോൺഗ്രസ് സംയുക്ത കൺവെൻഷൻ നടത്തി

Monday 21 April 2025 12:07 AM IST

പട്ടാമ്പി: ചാലിശ്ശേരി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയുടെ പാലക്കാട് ജില്ലാ പര്യടനത്തിന് ഏപ്രിൽ 29ന് ചാലിശ്ശേരിയിൽ സമാരംഭം കുറിക്കുന്നതിന്റെ സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്-മഹിളാ കോൺഗ്രസ് സംയുക്ത കൺവെൻഷൻ നടത്തി. ചാലിശ്ശേരി ഇന്ദിരാ ഭവനിൽ നടന്ന കൺവെൻഷൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുഖിയ ഹംസയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ, യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിഷി ഗോവിന്ദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഹുസൈൻ പുളിയഞ്ഞാലിൽ, ഗോപിനാഥ് പാലഞ്ചേരി, അബ്ബാസ് സൗത്ത്, പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, ആലൂർ പ്രിയദർശിനി ബാങ്ക് പ്രസിഡന്റ് മോഹനൻ പൊന്നുള്ളി, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, സെക്രട്ടറിമാരായ ജലീൽ നരിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.