നിഴൽ രഹിത ദിനങ്ങൾ നിരീക്ഷിച്ച് ആനപ്പടി ജി.എൽ.പി.സ്‌കൂൾ കുട്ടികൾ
Monday 21 April 2025 2:35 AM IST
പരപ്പനങ്ങാടി : ഗ്രീൻ ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിൽ സീറോ ഷാഡോ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന നിഴൽരഹിത ദിനങ്ങൾ നിരീക്ഷിച്ച് ആനപ്പടി ജി.എൽ.പി.സ്‌കൂൾ കുട്ടികൾ. ഏപ്രിൽ 11 ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന ഈ അത്ഭുത പ്രതിഭാസം വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കുന്നത്. സൂര്യൻ കൃത്യമായി തലക്ക് മുകളിൽ വരുമ്പോഴാണിത് സംഭവിക്കുന്നത്. നിരീക്ഷണത്തിന് ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു, പ്രീപ്രൈമറി അദ്ധ്യാപിക ലത എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ജാഫർ, നഗരസഭാ കൗൺസിലർ കെ.പി. റംല തുടങ്ങിയവർ പങ്കെടുത്തു.