സംഗമവും കവിയരങ്ങും
Monday 21 April 2025 3:14 PM IST
കൊച്ചി: മലയാളികളുടെ ആഗോള സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ പ്രവർത്തക സംഗമവും കവിയരങ്ങും കുട്ടികളുടെ ക്യാമ്പും 26ന് കാക്കനാട് ചിറ്റേത്തുകര ഹോം ഒഫ് ഫെയ്ത്തിൽ നടക്കും. രാവിലെ 10ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്യും. സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ ചെയർമാൻ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. ഗ്രേസി വർഗീസ്, ജി. രഞ്ജിത്ത് കുമാർ, ഷാജി ഇടപ്പള്ളി, ജി. അനിൽകുമാർ, ജെൻസി അനിൽ, സജിനി തമ്പി എന്നിവർ സംസാരിക്കും.