മുല്ലപ്പെരിയാർ ടണൽ സമരം
Monday 21 April 2025 4:14 PM IST
വൈപ്പിൻ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തേക്കടി സംഭരണിയിൽ 50 അടി ഉയരത്തിൽ പുതിയ തുരങ്കം നിർമ്മിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ടണൽ സമര സമിതി മാലിപ്പുറം മൈതാനത്തിനു സമീപം നടത്തുന്ന സമരം 200 ദിവസം പിന്നിട്ടു. 200-ാം ദിനത്തിൽ പൊതുസമ്മേളനം സമുദ്ര ശാസ്ത്രജ്ഞൻ ഡോ.എ.എ. മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് രമേഷ് രവി അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.പി. റോയി, കെ.എസ്. പ്രകാശ്, ഡോ. വിൻസെന്റ് മാളിയേക്കൽ, വി.കെ. സന്തോഷ്, ഡേവിഡ് അട്ടിപ്പേറ്റി എന്നിവർ സംസാരിച്ചു.