ടി.വി.ആർ ഷേണായ് അനുസ്മരണം

Monday 21 April 2025 6:39 PM IST

കൊച്ചി: അഭിപ്രായ വ്യത്യാസങ്ങൾ നിൽക്കുമ്പോൾ തന്നെ അടുത്ത സുഹൃത്ത് ബന്ധം സ്ഥാപിക്കുവാൻ കഴിവുള്ള പ്രതിഭയായിരുന്നു ടി.വി.ആർ. ഷേണായ് എന്ന് ഡൽഹി കേരള ഹൗസ് പ്രത്യേക പ്രധിനിധി പ്രൊഫ.കെ.വി. തോമസ് പറഞ്ഞു. ടി.വി.ആർ. ഷേണായ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ പ്രവർത്തകൻ വെങ്കിടെഷ് രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൊങ്കണി സാഹിത്യ അക്കാഡമി കേരള ചെയർമാൻ വി. ഗോവിന്ദ നായ്ക് അദ്ധ്യക്ഷനായി. ഡി.ഡി. നവീൻ കുമാർ, അഡ്വ.ഡി.ജി. സുരേഷ്, എം.എൻ. മദന ഷേണായ്, പി. പ്രകാശ്, വിജയകുമാർ കമ്മത്ത്, ഡോ.കെ. രാധാകൃഷ്ണൻ നായർ,പി. തുടങ്ങിയവർ സംസാരിച്ചു.