അമൃതമാതാ സമാധിദിനം
പറവൂർ: പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമം മഠാധിപതിയായിരുന്ന സ്വാമിനി അമൃതമാതയുടെ പതിനേഴാമത് സമാധിദിനം ആചരിച്ചു. പാല്യത്തുരുത്ത് ആശ്രമത്തിൽ പ്രാർത്ഥന, ഗുരുദേവ അഷ്ടോത്തരി നാമാർച്ചന, ഹോമം എന്നിവയ്ക്കുശേഷം സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. സമാധിദിനാചരണ സമ്മേളനം കാഞ്ഞിരമറ്റം നിത്യനികേതൻ ആശ്രമത്തിലെ മാതാ നിത്യചിൻമയ് ഉദ്ഘാടനം ചെയ്തു. വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് ഡോ. പി.വി. സുരാജ് ബാബു അദ്ധ്യക്ഷനായി. ബ്രഹ്മചാരിണി തങ്കമണി അനസ്മരണ പ്രഭാഷണം നടത്തി. സ്വാമിനി ശാരദപ്രിയമാത, എസ്.എൻ.ഡി.പി യോഗം പാല്യത്തുരുത്ത് ശാഖാ പ്രസിഡന്റ് ടി.എം. അനീഷ്, വാവക്കാട് ശാഖാ പ്രസിഡന്റ് ഒ.ബി. സോമൻ, പാല്യത്തുരുത്ത് പൊതുജനസേവാസംഘം പ്രസിഡന്റ് കെ.എസ്. സുധീർബാബു, വി.എസ്.പി.എം ട്രസ്റ്റ് സെക്രട്ടറി വി.കെ. പരമേശ്വരൻ, വൈസ് പ്രസിഡന്റ് സ്വാമിനാഥൻ, മായാദേവി എന്നിവർ സംസാരിച്ചു.