'സഹായിക്കൂട്ടം' വാർഷികാഘോഷം
Tuesday 22 April 2025 12:02 AM IST
കോഴിക്കോട്: സഹായിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ 5ാം വാർഷികാഘോഷവും പുരസ്കാര ദാനവും മലാപ്പറമ്പ് പാർക്കിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ വാർഡ് കൗൺസിലർ കെ.സി. ശോഭിത, പൊതുപ്രവർത്തകരായ ഷിനോജ് പുളിയോളി, സതീഷ് പാറന്നൂർ എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമുഹ്യ-സാംസ്കാരിക കായിക മേഖലയിൽ മികവ് തെളിയിച്ച 12 പേരേ ആദരിച്ചു. സഹായി വാട്സാപ്പ് കൂട്ടായ്മ ഇത്തവണ ഏർപ്പെടുത്തിയ സന്നദ്ധ പ്രവർത്തകനുള്ള സഹായി മിത്രം അവാർഡ് വാട്സ്ആപ്പ് കൂട്ടായ്മ കോ ഓർഡിനേറ്റർ ഷിനോജ് പുളിയോളിയ്ക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സമ്മാനിച്ചു. അസി എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ വി, എക്സൈസ് സിവിൽ ഓഫീസർ വിനു വി.വി, കെ.കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.