റോഡ് നാടിന് സമർപ്പിച്ചു

Tuesday 22 April 2025 12:02 AM IST
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കുറുങ്ങോട്ടുമ്മൽ ഉള്ളാട്ട് തരുപ്പയിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കുറുങ്ങോട്ടുമ്മൽ ഉള്ളാട്ട് തരുപ്പയിൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, കെ പ്രേമദാസൻ, എം.എ പ്രതീഷ്, കെ.ഇ ഫസൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ആമിനാബി സ്വാഗതവും എം. പി ഉമ്മർകോയ നന്ദിയും പറഞ്ഞു.