ലഹരിക്കെതിരെ ബൈക്ക് റാലി
Tuesday 22 April 2025 12:02 AM IST
രാമനാട്ടുകര: വൈദ്യരങ്ങാടി മേഖല ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ നമ്മുടെ നാടിനെയും സമൂഹത്തിനെയും രക്ഷിക്കുക എന്ന സന്ദേശവുമായി ബൈക്ക് റാലി സംഘടിപ്പിച്ചു. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് പി എം. വേണു അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് പൊലീസ് അസി. സബ് ഇൻസ്‌പെക്ടർ സി എം.അബ്ദുൽ റഹീം, കെ സലീം, അൻവർ സാദിഖ് , പി. പ്രസാദ് ചന്ദ്രൻ ,കെ. ലത്തീഫ്,എ കെ. കോയ, എന്നിവർ പ്രസംഗിച്ചു. കെ. നൗഷാദ്, എം. കാസിം, വാരിസ്.കെ. മുസ്തഫ. എൻ. പി.ബഷീർ.പി. വിഷ്ണു. കെ സുലൈമാൻ. വി..മുഹമ്മദ്, റഫീഖ്.കെ. അസറുണ്ണി സി.ജിഷ്ണു.വി സാനന്ദ്, എ. കെ നൗഷാദ്, പി മെഹബൂബ്,എ കെ ബഷീർ. സിദ്ദിഖ് വൈദ്യരങ്ങാടി. ഫൈസൽ ടി. പി. അബൂബക്കർ വി കെ തുടങ്ങിയവർ നേതൃത്വം നൽകി.