സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

Tuesday 22 April 2025 12:02 AM IST
മുറ്റൂളി രാമൻ, ചിരുത സ്മാരക സാംസ്കാരിക നിലയം പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുക്കം നഗരസഭ നീലേശ്വരം ഡിവിഷനിലെ വയലക്കോട്ടുപറമ്പിൽ നിർമ്മിച്ച മുറ്റൂളി രാമൻ- ചിരുത സ്മാരക സാംസ്‌കാരിക നിലയം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വയലക്കോട്ടുപറമ്പിൽ രാഘവൻ സൗജന്യമായി നൽകിയ സ്ഥലത്താണ് സാംസ്‌കാരിക നിലയം നിർമ്മിച്ചത്. നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റുബീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽ മജീദ്, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, എ. അബ്ദുൽ ഗഫൂർ, സി.ടി. ജയപ്രകാശ്, ലത്തീഫ് എടത്തിൽ, ടി.കെ. പ്രകാശൻ, ഇ.കെ.വിബീഷ് എന്നിവർ പങ്കെടുത്തു.കെ.പ്രഹ്ലാളാദൻ സ്വാഗതവും രജിത കുപ്പോട്ട് നന്ദിയും പറഞ്ഞു.