ദി ഒഫ്താൽമോളജിസ്റ്റ് പവർ ലിസ്റ്റിൽ ഡോ. സൂസൻ ജേക്കബ്
Monday 21 April 2025 8:49 PM IST
കൊച്ചി: ദി ഒഫ്താൽമോളജിസ്റ്റ് പവർ ലിസ്റ്റ് 2025 ൽ ഇത്തവണയും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ഡയറക്ടറും ചീഫുമായ ഡോ. സൂസൻ ജേക്കബ് ഇടം പിടിച്ചു. തിമിര ശസ്ത്രക്രിയയിലും റിഫ്രാക്‌ടീവ് ശസ്ത്രക്രിയയിലും മികച്ച 10 വിദഗ്ധരുടെ പട്ടികയിൽ നാലാം തവണയാണ് ഡോ. സൂസണിനെ ഉൾപ്പെടുത്തിയത്.
കോർണിയ, തിമിരം, ഗ്ലോക്കോമ, കെരാട്ടോകോണസ് എന്നീ മേഖലകളിലെ നേത്രചികിത്സകളിൽ ഒന്നിലധികം നൂതനാശയങ്ങൾക്ക് ഡോ. സൂസൻ ജേക്കബ് പ്രശസ്തി നേടിയിട്ടുണ്ട്. നേത്രരോഗങ്ങളുടെ വൈദ്യശാസ്ത്ര മേഖലയിലെ പ്രധാന പ്രസിദ്ധീകരണമായ ദി ഒഫ്താൽമോളജിസ്റ്റിന്റെ പവർ ലിസ്റ്റ് ഈ മേഖലയിലെ വിദഗ്ദ്ധർക്കുള്ള അംഗീകാരമാണ്. 2021, 2022, 2024 പതിപ്പുകളിലെ പട്ടികയിലും ഡോ. സൂസൻ ജേക്കബ് ഉൾപെട്ടിരുന്നു. ഈ മേഖലയിലെ അവരുടെ സംഭാവനയ്ക്കും സ്വാധീനത്തിനും ലഭിച്ച അംഗീകാരമാണിത്.