രാംരാജ് ടവ്വലുകളുടെ ബ്രാൻഡ് അംബാസഡറായി മീനാക്ഷി ചൗധരി

Tuesday 22 April 2025 12:49 AM IST

തിരുപ്പൂർ: രാംരാജ് കോട്ടണിന്റെ പ്രീമിയം ടവ്വൽ ശ്രേണിയായ മൃദു ടവ്വലുകളുടെ ബ്രാൻഡ് അംബാസഡറായി നടി മീനാക്ഷി ചൗധരിയെ കമ്പനി മാനേജിംഗ് ഡയറക്ടർ ബി.ആർ.അരുൺ ഈശ്വർ പ്രഖ്യാപിച്ചു. സിഗ്‌നേച്ചർ കളക്ഷൻ, ബാംബൂ ടവ്വലുകൾ, പ്ലഷ് ടെറി ടവ്വലുകൾ, സ്ട്രിപ്പ്ഡ് ആൻഡ് ചെക്ക്ഡ് ടവ്വലുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ ലഭ്യമാണ്.

'അസാധാരണമായ ഗുണനിലവാരം, നൂതനമായ ഡിസൈനുകൾ, സുസ്ഥിരമായ ഓപ്ഷനുകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന രാംരാജ് കോട്ടണിന്റെ അചഞ്ചലമായ സമർപ്പണത്തിന് ഉദാഹരണമാണ് മൃദു ടവ്വലിന്റെ ലോഞ്ച്. ഇന്ത്യൻ വീടുകളിൽ സമാനതകളില്ലാത്ത ചാരുതയും മികവും ഉറപ്പാക്കുന്ന രാംരാജ് കോട്ടണിന്റെ പാരമ്പര്യത്തെ മൃദു ടവ്വലുകളുടെ ശേഖരം ശക്തിപ്പെടുത്തുമെന്ന് അരുൺ ഈശ്വർ പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രാംരാജ് കോട്ടണിന്റെ മൃദു ടവലുകളുടെ ബ്രാൻഡ് അംബാസഡറാകുന്നതിൽ സന്തോഷമുണ്ടെന്ന് മീനാക്ഷി ചൗധരി പറഞ്ഞു.