ഭീമയുടെ നവീകരിച്ച ഷോറൂം പത്തനംതിട്ടയിൽ

Tuesday 22 April 2025 12:50 AM IST

കൊച്ചി: നൂറ് വർഷത്തെ സ്വർണ പാരമ്പര്യത്തിൽ തിളങ്ങുന്ന ഭീമ ജുവലറിയുടെ പത്തനംതിട്ടയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാതാരം വിൻസി അലോഷ്യസ് നിർവഹിച്ചു. ഭീമ ജുവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ഡയറക്ടർ ജയ ഗോവിന്ദൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ഭീമയുടെ വിസ്മയിപ്പിക്കുന്ന നവീന ഡിസൈനുകളിലുള്ള സ്വർണാഭരണ കളക്ഷനുകൾ, വിപുലമായ ഡയമണ്ട് ശേഖരവും വെള്ളി ആഭരണങ്ങളുടെ വിവിധ ഡിസൈനുകളും ഉൾപ്പെടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. അക്ഷയ തൃതീയ ദിനത്തിൽ ആകർഷകമായ അഡ്വാൻസ് ബുക്കിംഗും ഡയമണ്ടിന് കാരറ്റിന് 18,000 രൂപ വരെ കിഴിവും സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ 50 + 50 ഓഫറും ഭീമയിൽ ലഭ്യമാണ്. ഭീമയുടെ സ്വർണ സമ്പാദ്യ പദ്ധതികളിൽ അംഗമാകാനുള്ള സൗകര്യവും പത്തനംതിട്ടയിൽ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഷോറൂമിലെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്ക് പുതിയ അനുഭവമാകുമെന്ന് ഡോ. ബി. ഗോവിന്ദൻ പറഞ്ഞു. ആകർഷകമായ ജനപ്രിയ ഓഫറുകളും സ്വർണ സമ്പാദ്യപദ്ധതികളും വരും ദിവസങ്ങളിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.