സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

Monday 21 April 2025 8:52 PM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം .എൽ .എ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, നഗരസഭാ ചെയർമാൻ പി. പി. എൽദോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൽസലാം, അജി മുണ്ടാട്ട് , മീരാ കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാറാമ്മ ജോൺ, ഷിവാഗോ തോമസ്, വാർഡ് കൗൺസിലർ പി .എം. സലീം തുടങ്ങിയവർ സംസാരിച്ചു.