ബോധവത്കരണ സെമിനാർ
Monday 21 April 2025 8:57 PM IST
മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാറപ്പാട്ട് ഫാർമർ ഫസ്റ്റ് ഓർഗാനിക്കിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ബോധവത്കരണ സെമിനാർ വാർഡ് അംഗം ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എം.ഷമീർ , മുൻ പഞ്ചായത്ത് അംഗം പി.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. ന്യുട്രീഷ്യൻ കൗൺസിലറും മോട്ടിവേറ്ററും യോഗ ട്രെയിനറുമായ അമ്പിളി സുധി ലാൽ ക്ലാസെടുത്തു. ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഇവയെ എങ്ങനെ ചെറുക്കാം, ആരോഗ്യത്തോടെ രോഗങ്ങളില്ലാതെ എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചായിരുന്നു ക്ലാസ്.