ടെക്കി കലോത്സവം: തരംഗിന് തുടക്കം
Monday 21 April 2025 9:04 PM IST
കൊച്ചി: ടെക്കികളുടെ സർഗശേഷി വിളിച്ചോതുന്ന തരംഗ് മൂന്നാം സീസണിന് ഇൻഫോപാർക്കിൽ തുടക്കം. മേയ് ഒമ്പത് വരെയുള്ള അഖില കേരള ടെക്കീസ് കലോത്സവം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം വിനയ് ഫോർട്ട്, ഗായകൻ ഹിഷാം അബ്ദുൾ വഹാബ്, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, തൃക്കാക്കര നഗരസഭാ കൗൺസിലർ അബ്ദുൾ ഷാനാ തുടങ്ങിയവർ പങ്കെടുത്തു. റീബിൽഡ് വയനാടിന് 8,69,816 രൂപയുടെ ചെക്കും കൈമാറി. നൂറിലധികം വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുന്നൂറിലധികം കമ്പനികളിലെ അയ്യായിരത്തിലേറെ പേർ പങ്കെടുക്കും.